India make history, win first-ever cricket Test series in Australia
അവസാന ടെസ്റ്റിലും ജയിച്ച് ആധികാരികമായി തന്നെ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ മഴ തടഞ്ഞു. മഴയെത്തുടര്‍ന്ന് അഞ്ചാം ദിനവും ഒരോവര്‍ പോലും കളി നടക്കാതിരുന്നതോടെ കളി സമനിലയില്‍ പിരിയുകയായിരുന്നു. എങ്കിലും നാലു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കി. ചരിത്രത്തിലാദ്യമായാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കൈക്കലാക്കുന്നത്.